കോഴിക്കോട്: സാഹിത്യകാരന്മാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത് സാഹിത്യം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കെ. പി രാമനുണ്ണി. എസ്. കെ. എസ്. എസ്. എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സാഹിത്യപ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ ക്യാംപുകളുടെ ആവശ്യകത ഈ കാലത്ത് വര്‍ധിച്ചുവരികയാണെന്നും സഹജീവിസ്‌നേഹമുള്ളവര്‍ക്കേ നല്ല സാഹിത്യകാരനാകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. തെറ്റിധാരണകള്‍ നിറയുന്ന ഈ കാലത്ത് ഫാസിസത്തിനെതിരേയുള്ള പോരാട്ടം നന്മ പ്രസരിപ്പിക്കലാണ്. ദേശവിരുദ്ധ ശക്തികള്‍ എത്രശ്രമിച്ചിട്ടും കേരളത്തില്‍ വര്‍ഗീയത വളരാതിരിക്കുന്നതില്‍ ഒരു പ്രധാന ഘടകം കേരളത്തിന്റെ സാഹിത്യപാരമ്പര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ സാഹിത്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. മാതൃഭാഷയെ സംരക്ഷിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും ഇതരമതസ്ഥരെ സ്വന്തത്തിലേക്ക് ചെര്‍ത്തുനിര്‍ത്തുന്ന ഭാരതീയ പാരമ്പര്യം തിരികെവരണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ രചനാ രംഗങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹവും ചിട്ടയൊത്ത പരിശ്രമവുമാണ് വേണ്ടതെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. വൈവിധ്യമായ വിഷയങ്ങള്‍ മനസിലുള്‍ക്കൊണ്ട് എഴുതുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. സമിതിക്കു കീഴില്‍ നടന്നുവരുന്ന 'പ്രാസം' രചനാ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കുള്ള സെലക്ഷന്‍ ടെസ്റ്റ് രാവിലെ 10 മുതല്‍ 11വരെ നടന്നു. പ്രഥമ ബാച്ചിലെ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മൂല്യനിര്‍ണ്ണയ പരീക്ഷയും ഇതോടനുബന്ധിച്ച് നടന്നു. റൈറ്റേഴ്‌സ് ഫോറം ചെയര്‍മാന്‍ അലി വാണിമേല്‍ അധ്യക്ഷനായി. കണ്‍വീനര്‍ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ സ്വാഗതവും ആദില്‍ ആറാട്ടുപുഴ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ നൗഫല്‍ വാഫി കിഴക്കോത്ത്, അബദു സ്വമദ് റഹ്മാനി കരുവാരക്കുണ്ട്, ഉനൈസ് വളാഞ്ചേരി, സലിം ദേളി, അബ്ദുല്ലത്വീഫ് പാലത്തുങ്കര സംസാരിച്ചു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിഭാ സംഗമം കഥാകൃത്ത് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE
ഫോട്ടോ: എസ് കെ എസ് എസ് എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിഭാ സംഗമം കഥാകൃത്ത് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE