കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9814 ആയി.
ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മദ്‌റസ - ആറാട്ട്കടവ് (കാസര്‍ഗോഡ്), നൂറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ - തോട്ടീക്കല്‍, ഏഴുംവയല്‍ (കണ്ണൂര്‍), മഅ്ദനുല്‍ ഉലൂം മദ്‌റസ - ചെങ്ങാനിക്കുണ്ട് (മലപ്പുറം), മദ്‌റസത്തുന്നൂര്‍ - കാക്കത്തോട്, മുനീറുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ - കൂരിമുക്ക് (പാലക്കാട്), ബുസ്താനിയ്യ ബോര്‍ഡിംഗ് മദ്‌റസ - ബ്ലോക്ക് ജംഗ്ഷന്‍ (തൃശൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari