SKSBV ജ്ഞാനതീരം ടാലന്റ് ഷോ 12 ന് തുടങ്ങും

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് സീസണ്‍ 6 സംസ്ഥാന തല ടാലന്റ് ഷോ 12 ന് തുടങ്ങും. 12 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള കേന്ദ്ര സര്‍വ്വ കലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. എസ്. ബി. വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മുസ്ലിയാര്‍ മുഖ്യാഥിതി ആകും ഫക്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് കെ. പി. പി തങ്ങള്‍ അല്‍ ബുഖാരി, ടിപി അലി ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, അതാഉള്ള മാസ്റ്റര്‍, എം. മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് ശരീഫ് ഫൈസി, പി. ഇബ്രാഹിം ഹാജി, പി. അബ്ദുറഹീം മുസ്ലിയാര്‍, പി. ബഷീര്‍ അഹമ്മദ്, എം. സി മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിക്കും. വിവിധ സെക്ഷനുകളില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, സജീര്‍ കാടാച്ചിറ, ഫുആദ് വെള്ളിമാട്കുന്ന്, മുബശിര്‍ വയനാട്, മുനാഫര്‍ ഒറ്റപ്പാലം, റബീഉദ്ദീന്‍ വെന്നിയൂര്‍, അനസ് അലി ആമ്പല്ലൂര്‍, റിസാല്‍ ദര്‍അലി ആലുവ, അസ്‌ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍, ഫര്‍ഹാന്‍ കൊടക്, മുഹ്‌സിന്‍ ഓമശ്ശേരി, സ്വാലിഹ് ഇടുക്കി, ആബിദലി എന്നിവര്‍ സംസാരിക്കും. 

13 ന് വൈകിട്ട് നടക്കുന്ന സമാപന സംഗമം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. ജെ. എം. സി. സി മാനേജര്‍ എം. എ ചേളാരി അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണവും സമസ്ത കേന്ദ്ര മുശാവറ അംഗം എം. എം മുഹിയുദ്ദീന്‍ മുസ്ലിയാര്‍ ആലുവ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും. വിജയികള്‍ക്കുള്ള ഉപഹാര വിതരണം അബ്ദുറസാഖ് എം. എല്‍. എ യും സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍ നിര്‍വഹിക്കും. അബ്ദുസമദ് മുട്ടം, അസൈനാര്‍ ഫൈസി ഫറോഖ്, അബൂബകര്‍ സാലൂത് നിസാമി, സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര, നാസര്‍ ഫൈസി പാവനൂര്‍, ഹാരിസ് അല്‍ ഹസനി, സലാം മാസ്റ്റര്‍ ചന്തേര തുടങ്ങിയവര്‍ സംസാരിക്കും. 
- Samastha Kerala Jam-iyyathul Muallimeen