സഹചാരി ഫണ്ട് ശേഖരണം മെയ് 18ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ മെയ് 18ന് നടക്കും. കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ന്നുവരുന്ന ഫണ്ട് ശേഖരണത്തിലൂടെ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് സഹചാരിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. പള്ളികളില്‍ ഉദ്‌ബോധനം നടത്തി മഹല്ല് ഭാരവാഹികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും ഖാസി, ഖത്വീബുമാരുടെയും കാര്‍മികത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തുക. 

എസ്.കെ.എസ്.എസ്.എഫ് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ലഘുലേഖ വിതരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടിയും നടക്കും. കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് പ്രത്യേക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മാസാന്ത ധനസഹായവും നല്‍കി വരുന്നുണ്ട്. സാമ്പത്തികമായി പ്രയാസമനുഭവപ്പെടുന്ന രോഗികള്‍ക്ക് നിശ്ചിത അപേക്ഷ പ്രകാരം എല്ലാ മാസവും നാനൂറോളം പേര്‍ക്ക് ധനസഹായ വിതരണം സഹചാരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് കേന്ദ്രമായി സഹചാരി ആതുര സേവന കേന്ദ്രവും ജില്ലാ തലങ്ങളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പ്രത്യേക കാരുണ്യ പദ്ധതിയും ആരംഭിക്കുന്നുണ്ട്. മെയ് 18ന് വെള്ളിയാഴ്ച പള്ളികളില്‍ നിന്നും മറ്റും ശേഖരിക്കന്ന സംഖ്യ 19ന് ജില്ലാ കേന്ദ്രങ്ങളിലും 20ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെന്ററിലും സ്വീകരിക്കും. 
- SKSSF STATE COMMITTEE