കോഴിക്കോട് : എസ്കെഎസ്എസ്എഫ് റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ വെച്ച് സാഹിത്യപ്രതിഭാ സംഗമം നടക്കും. സാഹിത്യ രചനാ രംഗങ്ങളിൽ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമിതിക്കു കീഴിൽ നടന്നുവരുന്ന 'പ്രാസം' രചനാ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് രാവിലെ 10 മുതൽ 11വരെ നടക്കും.
പ്രഥമ ബാച്ചിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള
മൂല്യനിർണ്ണയ പരീക്ഷയും ഇതോടനുബന്ധിച്ച് നടക്കും.
തുടർന്ന് നടക്കുന്ന സാഹിത്യപ്രതിഭാ സദസ്സ് പ്രമുഖ സാഹിത്യകാരൻ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ എ. സജീവൻ, എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പ്രതിനിധികളുമായി സംവദിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കോളജ് വിദ്യാർഥികളും രചനാ തൽപ്പരരായ സംഘടനാ പ്രവർത്തകരുമാണ് പരിപാടിയിൽ സംബന്ധിക്കുക. യോഗത്തിൽ ചെയർമാൻ അലി വാണിമേൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ, സലാം റഹ്മാനി കൂട്ടാലുങ്ങൽ, നൗഫൽ വാഫി കിഴക്കോത്ത്, അബദു സ്വമദ് റഹ്മാനി കരുവാരക്കുണ്ട്, ഉനൈസ് വളാഞ്ചേരി, ആദിൽ ആറാട്ടുപുഴ, സലിം ദേളി, അബ്ദുല്ലത്വീഫ് പാലത്തുങ്കര സംസാരിച്ചു.
- alimaster vanimel