അര്‍ഹരായവരുടെ അപേക്ഷകള്‍ മെയ് 7 ന് മുന്പ് ലഭിച്ചിരിക്കണം
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ ഏരിയാ കമ്മറ്റി നിര്‍ധനരായ പ്രവാസികള്‍ക്ക് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന സൗജന്യ ഉംറ സര്‍വ്വീസിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
പുണ്യമാസം പുണ്യഭൂമിയില്‍ എന്ന ശീര്‍ഷകത്തിലാണ് ഉംറയാത്ര സംഘടിപ്പിക്കുന്നത്. സൗജന്യ ഉംറക്കുള്ള അപേക്ഷ മെയ് 7 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. മെയ് 23ന് സംഘം യാത്രതിരിക്കും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉുംറ ചെയ്യാത്തവരും ബഹ്റൈനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയവരുമായിരിക്കണം അപേക്ഷകരെന്ന് സംഘാടകര്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ ഗുദൈബിയ ഏരിയാ കമ്മറ്റി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന അല്‍ഹുദ മദ്റസ വാര്‍ഷിക മതപ്രഭാഷക പരന്പരയോടനുബന്ധിച്ചാണ് നിര്‍ധനരായ പ്രവാസികള്‍ക്കായി വര്‍ഷം തോറും സൗജന്യ ഉംറ സര്‍വ്വീസ് പദ്ധതി ആരംഭിച്ചത്.
സമസ്തയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് നിര്‍ധനരായ പ്രവാസികളുടെ ഉംറയുടെ ചിലവുകളും സ്പോണ്‍സര്‍ ചെയ്യുന്നത്. സൗജന്യ ഉംറയാത്രക്ക് അര്‍ഹരായവരും യാത്ര സ്പോണ്‍സര്‍ ചെയ്യാനുദ്ധേശിക്കുന്നവരും മെയ് 7നു മുന്പായി കമ്മറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973- 34321534, 33257944.
- samastha news