പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി വിജയികളെ അനുമോദിക്കുന്നു

പൊന്നാനി: ടൗൺ മുതൽ പുതുപൊന്നാനി വരെയുള്ള പ്രദേശങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്കെഎസ്എസ്എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി അനുമോദിക്കുന്നു. അനുമോദനവും അവാർഡുദാനവും കരിയർ ഗൈഡൻസ് ക്ലാസും 15ന് മൂന്നുമണിക്ക് പുതുപൊന്നാനി എയുപി സ്കൂളിൽ നടക്കും. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾ 7012057970 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. 
- CK Rafeeq