പൊന്നാനി : എസ് കെ എസ് എസ് എഫ് പൊന്നാനി, എടപ്പാൾ മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യ രക്ഷാ സദസ്സ് ഇന്ന് (9) പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നടക്കും.
രാജ്യത്ത് വർദ്ധിച്ച് വരുന്ന ന്യൂനപക്ഷ ധ്വംസനവും ദളിത് ആക്രമണവും മൗനമായി വീക്ഷിക്കുന്ന അധികാരികൾക്കതിരെ പ്രതിഷേധമുയർത്തി ബഹുജന സദസ്സാണ് സംഘടിപ്പിക്കുന്നത്. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ എം പി സി ഹരിദാസ്, അഡ്വ. കലീമുദ്ധീൻ, ഫൈസൽ ബാഫഖി തങ്ങൾ, അജിത് കൊളാടി, സി. പി മുഹമ്മദ് കുഞ്ഞി, എം പി നിസാർ, മഹ്റൂഫ് വാഫി പ്രസംഗിക്കും.
- CK Rafeeq