ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; എംബ്ലം ക്ഷണിക്കുന്നു

ചേളാരി: 2019 ഫെബ്രുവരി 8,9,10 തിയ്യതികളില്‍ എറണാകുളത്തു വെച്ചു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വര്‍ഷിക സമ്മേളനത്തിന് എംബ്ലം ക്ഷണിക്കുന്നു. ''വിശ്വശാന്തിക്ക് മതവിദ്യയാണ് പരിഹാരം'' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ആശയ സമ്പുഷ്ടമായ എംബ്ലം 2018 മെയ് 10 നകം skjmcc786@gmail.com എന്ന മെയിലില്‍ ലഭിച്ചിരിക്കണം. 
- Samastha Kerala Jam-iyyathul Muallimeen