SKSSF റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം ദേശമംഗലം വരവൂരില്‍ സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ദേശമംഗലം മേഖലയിലെ വരവൂര്‍ മസ്താനുപ്പാപ്പ മഖാമില്‍ വെച്ച് വരവൂര്‍ ശാഖ ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു. 

എസ്. കെ. എസ്. എസ്. എഫ്. ന്റെ നേതൃത്വത്തിലുളള റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഹമിദലി തങ്ങള്‍ അറിയിച്ചു. ശാഖാ കമ്മിറ്റികളിലും, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മറ്റികളും വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ റമളാന്‍ റിലീഫിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്നും ഇത്തരം നന്മകള്‍ സമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും തങ്ങള്‍ പ്രസ്താവിച്ചു. 

പ്രപഞ്ചനാഥനോടുളള ആരാധനയോടൊപ്പം പരസ്പരസ്‌നേഹവും, സഹജീവികളോടുളള കാരുണ്യവും, ഹൃദയങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസികളില്‍ ഏറ്റവും പ്രകടമാവുന്ന പുണ്യമാസമാണ് റമളാന്‍. ഈ മാസത്തിന്റെ പവിത്രതയെ ഉള്‍ക്കൊണ്ട് കുവൈറ്റിലെ പ്രവാസി സഹോദരങ്ങള്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണെന്നും, അഭിനന്ദനീയമാണെന്നും തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണല്‍ കമ്മറ്റി ജോ: സെക്രട്ടറി ടി. എം. അഷറഫ് ഷാര്‍ജ, ജില്ല സര്‍ഗ്ഗലയം കണ്‍വീനര്‍ ഇസ്മയില്‍. കെ. ഇ., എസ്. വൈ. എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ബാദുഷ അന്‍വരി, സയ്യിദ് സൈനുല്‍ അബിദിന്‍ തങ്ങള്‍ അബൂബക്കര്‍ ബാഖവി, ഉനൈസ്. കെ. യു., ശുഹൈബ്. കെ. കെ., അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur