സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 31 ന് അൽ ഐനിൽ

അൽഐൻ : ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽഐൻ ഹാദിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണത്തിന്റെ ഒരുക്കങ്ങൾ അൽ ഐനിൽ പൂർത്തിയായി. മെയ് 31 നു വ്യാഴാഴ്ച അൽഐൻ ജീമിയിലെ യു. എ. ഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് പരിപാടി. ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രോഗ്രാമുകളും ഇതുമായി ബന്ധപ്പെട്ടു വേദിയിൽ അവതരിപ്പിക്കപ്പെടും യുവ പണ്ഡിതനും സമകാലിക പ്രഭാഷണ വേദികളിലെ നിറ സാന്നിധ്യവുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ ഭാഷണം നിർവഹിക്കും. അൽഐൻ ഹാദിയ ചാപ്റ്ററിനോടൊപ്പം അൽ ഐൻ സുന്നീ യൂത്ത് സെന്റർ, കെ. എം. സി. സി , അൽ ഐൻ എസ് കെ എസ് എസ് എഫ്, സത്യധാര തുടങ്ങിയ വിവിധ സംഘടന നേതാക്കളും പ്രവർത്തകരും പ്രോഗ്രാമിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ സജീവമാണ്. പ്രഭാഷണ വേദിയിൽ മുഖ്യാതിഥിയായി യു. എ. ഇ യൂണിവേഴ്സിറ്റി സയൻസ് കോളേജ് മേധാവി പ്രൊഫസർ അഹ്‌മദ്‌ അലി മുഹമ്മദ് സംബന്ധിക്കും. അബൂദാബി കമ്മ്യൂണിറ്റി പോലീസ് മേധാവികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
- sainualain