ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് സംസ്ഥാനതല ടാലന്റ്ഷോ സീസണ് 6 മെയ് 12,13 തിയ്യതികളില്‍ കാസര്‍കോഡ് ഉദിനൂരില് നടക്കും. 12-ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 13-ന് വൈകിട്ട് മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്ലിയാര്, എം.എ.ഖാസിം മുസ്ലിയാര്, മെട്രോ മുഹമ്മദ് ഹാജി, അബ്ദുറസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹാജി സി.ബഷീര്‍, സത്താര്‍ പന്തല്ലൂര്‍, എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ. ചേളാരി, എസ്.കെ.ഐ.എം.വി.ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, കെ.ടി.ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്ദേര, ടി.പി. അലി ഫൈസി, അബ്ദുസ്വമദ് മുട്ടം, അബൂബക്കര്‍ സാലൂദ് നിസാമി, ശഫീഖ് മണ്ണഞ്ചേരി, അഫ്സല് രാമന്തളി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen