Showing posts with label MIC-Thrissur. Show all posts
Showing posts with label MIC-Thrissur. Show all posts

പ്രൗഢ ഗംഭീരമായി അസാസ് ജ്ഞാന വിരുന്ന്

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിക് ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി (അസാസ്) ന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം ഐ സി) തൃശൂര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന വാര്‍ഷിക ജ്ഞാന വിരുന്ന് പ്രൗഢഗംഭീരമായി പര്യവസാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അസാസ് കരിക്കുലം മാതൃകാപരമെന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍

തൃശൂര്‍: എം ഐ സിയുടെ കീഴിലുള്ള അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (അസാസ്) വിഭാവനം ചെയ്യുന്ന കരിക്കുലം മാതൃകാപരമെന്ന് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍. ഇസ്‌ലാമിക മത പഠനത്തടൊപ്പം സംസ്‌കൃതത്തില്‍ വ്യാകരണ തലം മുതല്‍ തത്വചിന്ത, ഉപനിഷത്ത് അടക്കവും സുറിയാനി ഭാഷയിലും ഉറുദു ഭാഷയിലുമുള്ള പ്രാവീണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാസിന്റെ പാഠ്യപദ്ധതി മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

അസാസ് എന്‍ട്രന്‍സ് നാളെ (മെയ് 27)

തൃശൂര്‍: തൃശൂര്‍ എം.ഐ.സിക്ക് കീഴില്‍ നടക്കുന്ന അസാസ് കോഴ്‌സിലേക്കുള്ള പ്രവേശനപ്പരീക്ഷ നാളെ കാലത്ത് 10 മണിക്ക് കാമ്പസില്‍ വെച്ച്‌ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു. സ്‌പോട്ട് അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ 9 മണിക്ക് എത്തേണ്ടതാണ്‌. എട്ടു വര്‍ഷം കൊണ്ട് മാലികി ബിരുദവും യൂണിവേസിറ്റി ഡിഗ്രിയും നല്‍കുന്നതാണ് കോഴ്‌സ് ഘടന. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0487 2445828, 7356352313 www.miconline.org
- Adv. Hafiz Aboobacker Maliki

ജില്ലാ ഇഫ്താര്‍ മീറ്റ് നാളെ (19/6/2016) തൃശൂര്‍ എം ഐസി യില്‍

തൃശൂര്‍: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയും മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലെക്‌സ് (എം ഐ സി) യും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഇഎഫ്താര്‍ മീറ്റ് നാളെ തൃശൂര്‍ എം ഐ സി യില്‍ നടക്കും. ഇഫ്താറിനോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ സദസ്സ് വൈകിട്ട് 5. 30 ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങള്‍ (എസ് എം കെ തങ്ങള്‍) ശൈഖുനാ എം എം മുഹിയുദ്ധീന്‍ മൗലവി, ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി, എം ഐ സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആര്‍ വി സിദ്ധീഖ് മുസ്‌ലിയാര്‍, പി എ സൈതു മുഹമ്മദ് ഹാജി, അഡ്വ: എന്‍ ഷംസുദ്ധീന്‍ എം എല്‍ എ, മുന്‍ എം പി. പി സി ചാക്കോ, തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റും എം ഐ സി ഇമാമുമായ ഓണമ്പിളളി മുഹമ്മദ് ഫൈസി എം ഐ സി തൃശൂര്‍ യൂണിറ്റ് പ്രസിഡന്റ് സി എ മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ എം ഷറഫുദ്ദീന്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അറിയിച്ചു.
- Malik Deenar

SKSSF സില്‍വര്‍ ജൂബിലി; ജില്ലാ ഖത്തീബ് സംഗമം സംഘടിപ്പിച്ചു

തൃശൂര്‍ : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടത്തപ്പെടുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ജില്ലാ ഖത്തീബ് മുദരിസ് സംഗമം സമാപിച്ചു. തൃശൂര്‍ എം. ഐ. സിയില്‍ വെച്ച് രാവിലെ 11 മണിയോട് കൂടി ആരംഭിച്ച പരിപാടിയില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള ഖത്തീബ് മുദരിസുമാര്‍ പങ്കെടുത്തു. ജില്ലയില്‍ എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഈ സംഗമം സഹായിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്. എം. കെ. തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. പരിപാടിയില്‍ പി. ടി. കുഞ്ഞു മുഹമമദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന മനീഷ ചെയര്‍മാന്‍ ബഷീര്‍ ഫൈസി ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, ജില്ലാ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സി. എ. റഷീദ്, എസ്. കെ. എസ്. എസ്. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇബ്രാഹീം പഴുന്നാന സ്വാഗതവും, ജില്ലാ സ്വാഗത സംഘം കോര്‍ഡിനേറ്റര്‍ ശഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF MIC കാമ്പസ് യൂണിറ്റ് ബുര്‍ദ മജ്ലിസ് സംഘടിപ്പിച്ചു

കൈപമംഗലം : SKSSF എം.ഐ.സി. കാമ്പസ് യൂണിറ്റ് 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബുര്‍ദ മജ്ലിസ് സംഘടിപ്പിച്ചു. ഫൈസല്‍ ബദരി ചാവക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മാസ്റ്റര്‍ പൊന്മാനിക്കുടം, എം.എച്ച്. മുഹമ്മദ് ഹാഷിഫ്, സ്വാലിഹ് വാഫി പ്രാണിയാട് സംസാരിച്ചു.
- MH Hashif

മാലിക് ബിന്‍ ദീനാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് (M.I.C) കേന്ദ്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂര്‍ : ജില്ലയിലെ വിവിധ യൂണിറ്റുകളിലായി മുപ്പത്തിയെട്ടോളം സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എം..സി. കേന്ദ്ര കമ്മിറ്റി ജനറല്‍ബോഡി യോഗം തൃശൂര്‍ എം..സി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സമസ്ത ജില്ലാ പ്രസിഡന്‍റ് എസ്.എം.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആര്‍.വി. സിദ്ധീഖ് മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.വി. സിദ്ധീഖ് മുസ്‍ലിയാര്‍ പ്രസിഡന്‍റായും പി.. സെയ്തുമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയായും കെ.വി. മൊയ്തുട്ടി ഹാജി ട്രഷററായും കെ.വി. സിദ്ധീഖ് ഹാജി, സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, പി.എസ്. മുഹമ്മദ് കുട്ടി ബാഖവി, ടി.കെ. അബ്ദുല്‍ അസീസ് ഹാജി, കെ.എം.. ബക്കര്‍ തുടങ്ങിയവര്‍