തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 48.6 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയച്ചിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് എം. ടി. അബ്ദുല്ല മുസ്ലിയാര് നിര്‍വഹിച്ചു. സി.കെ.എം.സ്വാദിഖ് മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം. എ. ചേളാരി, എം.അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, കെ.കെ. ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, ടി.മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, പി.ഹസ്സന് മുസ്ലിയാര് വണ്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന് തങ്ങള്‍ കാസര്‍കോഡ്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സി.മുഹമ്മദലി ഫൈസി പാലക്കാട്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, എ.എം.ശരീഫ് ദാരിമി നീലഗിരി, പി.ഇ.മുഹമ്മദ് ഫൈസി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍ പ്രസംഗിച്ചു.
ഇന്ന് (മെയ് 30-ന് ബുധനാഴ്ച) രാവിലെ 10 മണി മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, വയനാട് കല്പറ്റ ജില്ലാ ഓഫീസ്, പാലക്കാട് ചെര്പുളശ്ശേരി ജില്ലാ ഓഫീസ്, എന്നിവിടങ്ങളിലും നാളെ മെയ് 31ന് കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, ജൂണ്‍ 5 ന് കാസര്‍കോഡ് ചെര്‍ക്കള മദ്റസ എന്നിവിടങ്ങളിലും, തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. അദ്ധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
ഫോട്ടോ:
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
മദ്റസാ അദ്ധ്യാപകര്‍ക്ക് നല്കുന്ന സര്‍വീസ് ആനുകൂല്യത്തിന്റെ
സംസ്ഥാനതല ഉദ്ഘാടനം എം. ടി. അബ്ദുല്ല മുസ്ലിയാര് നിര്‍വഹിക്കുന്നു.
- Samastha Kerala Jam-iyyathul Muallimeen