ശാഹിദ് തിരുവള്ളൂരിന് SKSSF സംസ്ഥാന കമ്മിറ്റി സ്വീകരണം നല്‍കി

കോഴിക്കോട്: സിവില്‍ സര്‍വീസ് മേഖലയിലേക്ക് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ വരുന്നത് ഏറെ സന്തോഷത്തിനു വക നല്‍കുന്നുണ്ടെന്നും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഇത് ഒരു വലിയ കുതിച്ചുചാട്ടമാവുമെന്നും എം. ഐ ഷാവാസ് എം. പി പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാവും എസ്. കെ. എസ്. എസ്. എഫ് സിവില്‍ സര്‍വീസ് പരിശീലന വിഭാഗമായ മഫാസിന്റെ കോഡിനേറ്ററുമായ ശാഹിദ് തിരുവള്ളൂരിന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഹിദിന്റെ പാത പിന്‍പറ്റി പുതിയ തലമുറ കൂടൂതല്‍ സജീവമായി വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരികയും രാജ്യ ഭരണ നിര്‍വഹണത്തില്‍ പങ്കാളിയാവുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിവില്‍ സര്‍വീസ് നേട്ടത്തിനു പിന്നില്‍ ദൃഢനിശ്ചയവും പരാജയത്തില്‍ നിരാശനാവതെയുള്ള പഠനവുമാണെന്നും മദ്‌റസയിലേയും അറബിക് കോളേജിലേയും പഠനം ഇന്റര്‍വ്യൂ സമയത്ത് ഏറെ പ്രയോചനപ്പെട്ടെന്നും ശാഹിദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശരീഫ് ഹുദവി ചെമ്മാട്, അഹ്മ്മദ് ഫൈസി കക്കാട്, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഹബീബ് ഫൈസി കോട്ടോപാടം കുഞ്ഞാലന്‍ കുട്ടി ഫൈസി, സുഹൈര്‍ അസ്ഹരി പല്ലംകോട്, ഒ പി എം അഷ് റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മാ ഈല്‍ ഹാജി എടച്ചേരി, ഖയ്യൂം കടമ്പോട് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
ഫോട്ടോ അടിക്കറിപ്പ്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയംനേടിയ ഷാഹിദ് തിരുവള്ളൂരിന് എസ്. കെ. എസ. എസ. എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കിങ്‌ഫോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ഷിഹാബ്തങ്ങള്‍ ഉപഹാരം നല്‍കുന്നു. 
- SKSSF STATE COMMITTEE