ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് സംസ്ഥാനതല ടാലന്റ്‌ഷോ സീസണ്‍ 6 ഇന്നും നാളെയുമായി കാസര്‍കോഡ് ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നടക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടി കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തും. കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബശീര്‍ മുഖ്യാതിഥിയാകും. സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ കള്ളന്തളി, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ ബുഖാരി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ.ചേളാരി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അതാഉല്ല മാസ്റ്റര്‍, ബശീര്‍ അഹ്മദ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിഭകളുടെ പ്രതിഭാനിര്‍ണയ സെഷനുകള്‍ക്ക് സംസ്ഥാന ഭാരവാഹികളായ സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അഫ്‌സല്‍ രാമന്തളി, ശഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, റബീഉദ്ദീന്‍ വെന്നിയൂര്‍, അനസ്അലി ആമ്പല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മത്സരത്തില്‍ സംബന്ധിക്കുന്ന പ്രതിഭകള്‍ കൃത്യം മൂന്ന് മണിക്ക് തന്നെ ക്യാമ്പ് സൈറ്റില്‍ എത്തിച്ചേരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen