ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷനു (ഹാദിയ) കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു ഇന്ന് തുടക്കമാവും.
വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ): തീയില്‍ കുരുത്ത ആദര്‍ശ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 24 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University