നീറ്റ് പരീക്ഷ: മത വസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക

കോഴിക്കോട്: മെയ് 6 ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയില്‍ മത വസ്ത്രം ധരിക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുക. ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളില്‍ എത്തുന്നവര്‍ക്ക് പരിശോധനക്ക് ശേഷം മത വസ്ത്രം ധരിച്ചുകൊണ്ട് തന്നെ പരീക്ഷ എഴുതാം എന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. സി. ബി. എസ്. സി യില്‍ നിന്ന് ഇത് സംബന്ധിച്ചു എസ്. കെ. എസ്. . എസ്. എഫ് ക്യാംപസ് വിങ്ങിന് ഉറപ്പ് ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇന്ന് തന്നെ തങ്ങള്‍ക്ക് ലഭിച്ച സെന്ററുകളിലേക്ക് വിളിച്ച് മത വസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും ഏതെങ്കിലും വിധത്തിലുള്ള പ്രയാസം നേരിട്ടാല്‍ ക്യാംപസ് വിങ്ങ് പരാതി സെല്ലുമായി താഴേയുള്ള നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യുക. 
സിറാജ്: 9656023315 (ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട്), സമീല്‍: 9037464849 (കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍), റഷീദ്: 8157051271 (തിരുവനന്തപുരം സമസ്ഥാലയം). 
- SKSSF STATE COMMITTEE