പൊന്നാനി: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ഗവ. താലൂക്ക് ആസ്പത്രിയിൽ എസ്
കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്റർ സ്നേഹസ്പർശം സീസൺ 6 ശ്രദ്ധേയമായി. ബറാഅത്ത് രാവിനോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഭാഗമായി ആസ്പത്രിയിലെ രോഗികൾക്കൊപ്പം സാന്ത്വന സന്ദർശനവും ഭക്ഷണം വിതരണവും നടത്തി.
പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ കെ ജുനൈദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇർശാദ് ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി. ജലീൽ ഫൈസി, സി കെ റഫീഖ്, നസീർ അഹ്മദ് ഹുദവി, പി പി എ ജലീൽ, നൗഫൽ ഹുദവി, എ എം ശൗക്കത്ത്, വി എ ഗഫൂർ, കെ അബൂബക്കർ, വി സിറാജുദ്ദീൻ, പി പി എം റഫീഖ്, കെ വി കഫീൽ, ടി അഷ്റഫ്, മുഷ്താഖ്, ടി കെ ഹബീബ്, പി പി ഷാഫി, സമദ് പ്രസംഗിച്ചു. വിഖായ വളണ്ടിയർമാരായ മുത്തലിബ്, അറഫാത്ത്, വാഹിദ്, അസ് ലം, സഅദ്, റാഫി, ത്വയ്യിബ് നേതൃത്വം നൽകി.
ചിത്രം: എസ് കെ എസ് എസ് എഫ് പൊന്നാനി താലൂക്ക് ആസ്പത്രിയിൽ നടത്തിയ സ്നേഹസ്പർശം പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- CK Rafeeq