കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ ജലാലിയ്യ യിലെ 2017-18 അധ്യായന വര്‍ഷത്തെ മൗലവി ഫാസില്‍ ജലാലി ബിരുദ പരീക്ഷയുടെ ഫലം പ്രിസിപ്പാള്‍ സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. അനന്തായൂര്‍ അബ്ദുല്ല മുസ്ലിയാരുടെ മകന്‍ മുഹമ്മദലി ജൗഹര്‍ എം.എ ഒന്നാം റാങ്കും, മുണ്ടക്കുളം മുരിങ്ങോളി ഹൈദര്‍സ് കുട്ടിയുടെ മകന്‍ സാദിഖലി എം രണ്ടാം റാങ്കും, മുണ്ടിലാക്കല്‍ കെ.സി അബ്ദുല്‍ കരീം ദാരിമി യുടെ മകന്‍ മുഹമ്മദ് ഇയാസ് കെ.സി മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷാ ബോര്‍ഡ് കണ്‍വീനര്‍ കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കോ-ഓഡിനേറ്റര്‍ മുഹമ്മദ് കുട്ടി ദാമി കോടങ്ങാട്, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സിഎ മുഹമ്മദ് മുസ്ലിയാര്‍ര്, നാസിറുദ്ദീന്‍ ദാരിമി, കരീം ദാരിമി മുതുവല്ലൂര്‍ സംബന്ധിച്ചു.
- SMIC MUNDAKKULAM