കോഴിക്കോട്: യുക്തിവാദമെന്ന പേരില്‍അവതരിപ്പിക്കപ്പെടുന്ന വാദങ്ങള്‍യുക്തി രഹിതമാണന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ശാസ്ത്രത്തിന്റെ അടിസ്ഥാനമായ അനുമാനങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് പക്ഷെ ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഈപ്രപഞ്ചം തന്നെ ദൈവാസ്തിക്യത്തിന് തെളിവാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം, യുക്തിവാദം, നവനാസ്തികതഎന്ന ശീര്‍ഷകത്തില്‍എസ് കെ എസ് എസ് എഫ് മനീഷ സംസ്ഥാന സമിതികോഴിക്കോട് സുപ്രഭാതംഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ചഏകദിന പാഠശാലഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ യുക്തി വാദവും ലിബറിസവും:ഒരു യുക്തി വിചാരണ, ഡാര്‍വിനിസവും ഡോക്കിന്‍സിന്റെ അബന്ധ വാദങ്ങളും, പടിഞ്ഞാറന്‍ഫെമിനിസം:സ്ത്രീവാദങ്ങളുടെഅര്‍ത്ഥംഎന്നി വിഷയങ്ങളില്‍യഥാ ക്രമം സി ഹംസ സാഹിബ് മേലാറ്റൂര്‍, എന്‍ എംഹുസൈന്‍, ജൗഹര്‍ കാവനൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടാംസെഷനില്‍ദൈവം, മതം, സൃഷ്ടി:ഇസ്‌ലാമിന്റെകാഴ്ചപ്പാട്, നാസ്തികയുടെ സംശയങ്ങളും ഇസ്‌ലാമിന്റെ മറുപടിയും, യുക്തിയും ഇസ്‌ലാമിക ഫിലോസഫികളും എന്നീ വിഷയങ്ങളില്‍ യഥാക്രമംഅബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശുഹൈബ് ഹൈത്തമി, ഇ. എംസുഹൈല്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധാ വതരണം നടത്തി. സിദ്ദീഖ് നദ്‌വി ചേറൂര്‍ അധ്യക്ഷത വഹിച്ചു. ശഹീര്‍ ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹനീഫ് റഹ്മാനിപനങ്ങാങ്ങര, മോയിന്‍ ഹുദവി മലയമ്മ, ഖയ്യൂം കടമ്പോട്, ടി അബൂബക്കര്‍ ഹുദവിതുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫിന്റെ നേതൃത്വത്തില്‍ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പാഠശാല ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE