ബഹ്റൈനില്‍ മരണപ്പെട്ട ബഷീറിന്‍റെ നിര്യാണത്തില്‍ സമസ്ത അനുശോചിച്ചു

മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഇന്ന് (ശനിയാഴ്ച) നടക്കും 

മനാമ: സമസ്ത ബഹ്റൈന്‍ സാര്‍ ഏരിയാ കമ്മറ്റി ഭാരവാഹിയായിരുന്ന പേരാന്പ്ര-മൂലാട് സ്വദേശി ബഷീറിന്‍റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ അനുശോചിച്ചു. വിശുദ്ധ ശഅ്ബാനിലെ അവസാന വെള്ളിയാഴ്ച ദിവസത്തിലുള്ള അദ്ധേഹത്തിന്‍റെ മരണം അദ്ധേഹത്തിന്‍രെ ജീവിത വിശുദ്ധിയും നന്മയുമാണ് സൂചിപ്പിക്കുന്നതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. സാര്‍ പ്രവിശ്യയില്‍ സമസ്തയുടെ ഏരിയാ കമ്മറ്റി രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായി പ്രവര്‍ത്തിച്ച ബഷീറിനു വേണ്ടി ബഹ്റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നമസ്കാരവും സംഘടിപ്പിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

കോഴിക്കോട് ജില്ലയിലെ പേരാന്പ്ര മൂലാട് സ്വദേശിയായ ബഷീര്‍ പുതിയോട്ടില്‍ (46) ദീര്‍ഘ കാലമായി ബഹ്റൈന്‍ പ്രവാസിയാണ്. ഇടക്കാലത്ത് ദുബൈയിലും ജോലി നോക്കിയിരുന്നുവെങ്കിലും കഴിഞ്ഞ 5 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയും സമസ്തയുടെ സജീവ പ്രവര്‍ത്തകനുമാണ്. ബഹ്റൈനില്‍ വിവിധ മേഖലകളില്‍ ജോലി നോക്കിയിരുന്നെങ്കിലും അവസാനം ജാഫര്‍ ഫാര്‍മസിയുടെ കീഴില്‍ ഹൗസ് ഡ്രൈവറായാണ് പ്രവര്‍ത്തിച്ചിരുന്നത്. ജോലിക്കിടെ ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തിയാണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നത്. സമസ്തയുടെ സാര്‍ ഏരിയാ രൂപീകരണ ഘട്ടം മുതല്‍ സജീവ പ്രവര്‍ത്തകനായ അദ്ധേഹം നിലവിലുള്ള കമ്മറ്റിയുടെ വൈസ് പ്രസിഡന്‍് കൂടിയായിരുന്നു. വ്യാഴാഴ്ചകള്‍ തോറും സാറില്‍ നടന്നു വരുന്ന വാരാന്ത്യ സ്വലാത്ത് മജ് ലിസുകളിലെ സ്ഥിര സാന്നിധ്യമായിരുന്ന ബഷീര്‍ പതിവു പോലെ കഴിഞ്ഞ ദിവസത്തെ സ്വലാതത് സദസ്സിലും സജീവമായിരുന്നു. ഇതു കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്കാരത്തിനു ശേഷമാണ് അദ്ധേഹം മരണപ്പെട്ടതെന്ന് സഹ പ്രവര്‍ത്തകര്‍ അറിയിച്ചു. 

മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്നുകുട്ടികളും ഉള്‍ക്കൊള്ളുന്ന ബഷീറിന്‍റെ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായായാലുടന്‍ ഇന്ന്(ശനിയാഴ്ച) സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരവും പ്രാര്‍ത്ഥനയും ഇവിടെ വെച്ചു നടക്കുമെന്ന് സാര്‍ ഏരിയ ഓര്‍ഗ. സെക്രട്ടറി ലത്വീഫ് പയന്തോങ്ങ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39235021. 
- samastha news