ട്രന്റ് - എം. ഇ. എ സ്‌കോളര്‍ഷിപ്പ് ഓറിയന്റേഷന്‍ ക്ലാസ് നാളെ(ബുധന്‍)

കോഴിക്കോട്: പുതിയ അധ്യായന വര്‍ഷത്തില്‍ എന്‍ജിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്. കെ. എസ്. എസ്. എഫ്. വിദ്യാഭ്യാസ വിഭാഗം ട്രന്‍ഡും എം. ഇ. എ യും സംയുക്തമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ ഭാഗമായിയുള്ള ഓറിയന്റേഷന്‍ ക്ലാസ്സുകള്‍നാളെ (ബുധന്‍)നടക്കും. ക്ലാസ്സില്‍ പങ്കെടുക്കേണ്ടവര്‍ കേരള എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് എന്‍ട്രന്‍സ് എക്‌സാമുകള്‍ എഴുതുന്നവരായിരിക്കണം. കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പന്നിയങ്കര മലബാര്‍ സെന്റര്‍ സ്‌കൂളിലും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ താഴെതരു ദാറുസ്സലാം മദ്രസയിലും, മലപ്പുറം, പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം മേല്‍മുറി എം എം ഇ ടി യിലും, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളംകളമശ്ശേരി മര്‍ക്കസിലും ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ നടക്കും. ഓരോ കേന്ദ്രത്തിലേയും കോ-ഓര്‍ഡിനേറ്റര്‍മാരായിമുജീബ് പന്നിയങ്കര 9895866010 (കോഴിക്കോട്), വദൂദ് കണ്ണൂര്‍ 9895213830 (കണ്ണൂര്‍), റഹ്മത്തുള്ള മേല്‍മുറി 8089888283 (മലപ്പുറം), ആസിഫ് കാര്യവള്ളി 9895394729 (എറണാകുളം) എന്നിവരെ തരഞ്ഞെടുത്തു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളാണ് ക്ലാസ്സില്‍ പങ്കെടുക്കേണ്ടത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9061808111 എന്ന നമ്പറില്‍ ബന്ധപ്പെടുക. സ്‌പോട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 
- SKSSF STATE COMMITTEE