സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി. ഈ വര്‍ഷം എട്ട് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. കരുവാരക്കുണ്ട് ദാറുന്നജാത്ത്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ, ജാമിഅ ദാറുസ്സലാം നന്തി, കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ, മടവൂര്‍ സി.എം. മഖാം അശ്അരിയ്യ, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2,36,622 കുട്ടികളാണ് ഈ വര്‍ഷം പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മുന്‍വര്‍ഷത്തേക്കാള്‍ 13,471 കുട്ടികള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് 5 മുതല്‍ 8 വരെ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ 1300 പരിശോധകര്‍ രാവും പകലുമായി സേവനത്തിനുണ്ട്. 

ചേളാരി സമസ്താലയത്തില്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ. ചേളാരി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍, എം.പി. കടുങ്ങല്ലൂര്‍ പ്രസംഗിച്ചു. കെ.സി. അഹ്മദ് കുട്ടി മൗലവി സ്വാഗതവും കെ.കെ.എം. ഹനീഫല്‍ ഫൈസി നന്ദിയും പറഞ്ഞു. 

പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സമസ്ത മുശാവറ മെമ്പര്‍ വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എ. റഷീദ് ഫൈസി, സി.എച്ച്. ലുഖ്മാന്‍ ഫൈസി, എ.കെ. ആലിപ്പറമ്പ്, പി.സി. ഉമര്‍ മൗലവി, എ.ടി. മുഹമ്മദലി ഹാജി, എം. അബൂബക്കര്‍ ഹാജി, നാസര്‍ ഫൈസി കുപ്പാടിത്തറ പ്രസംഗിച്ചു. 

കരുവാരക്കുണ്ട് ദാറുന്നജാത്തില്‍ സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെമ്പര്‍ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്തു. ദാറുന്നജാത്ത് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ ഫൈസി എറിയാട് അദ്ധ്യക്ഷനായി, വി.കെ.എസ്. തങ്ങള്‍, അബ്ദുറഹിമാന്‍ ഫൈസി, ഇ.വി. ഖാജാ ദാരിമി, മജീദ് മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി, സുബൈര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. യൂസുഫ് മുസ്‌ലിയാര്‍ സ്വാഗതവും ഒ.എം. ശരീഫ് ദാരിമി നന്ദിയും പറഞ്ഞു. 

തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വൈ.പി. അബൂബക്കര്‍ മാസ്റ്റര്‍, ഷമീര്‍ ഫൈസി ഒടമല, അബ്ദുറശീദ് ഫൈസി, മൂസ ദാരിമി, ഹംസ ഫൈസി, സല്‍മാന്‍ ഫൈസി, ജബ്ബാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. 

കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. ആലി ഹാജി അദ്ധ്യക്ഷനായി, പി.കെ. അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, മുഹമ്മദ് ഷരീഫ് ബാഖവി, നൂഹ് കരിങ്കപ്പാറ, ഒ.കെ.എം. കുട്ടി ഉമരി, ഹുസൈന്‍ മുസ്‌ലിയാര്‍, അയ്യൂബ് ഫൈസി, ഹംസ കുട്ടി ഹാജി, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ പ്രസംഗിച്ചു. 

നന്തി ദാറുസ്സലാം അറബിക് കോളേജില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ചേലക്കാട് എ.മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദഅ്‌വ കോളേജ് പ്രിന്‍സിപ്പല്‍ തഖിയുദ്ദീന്‍ ഹൈത്തമി അദ്ധ്യക്ഷനായി. കെ.പി. അബ്ദുല്‍ഖാദിര്‍ ഫൈസി പള്ളങ്കോട്, അഹ്മദ് നന്തി, ഇബ്രാഹീം മക്കിയാട്, അബ്ദുല്‍ മജീദ് ദാരിമി അരിമ്പ്ര, ശിഹാബുദ്ദീന്‍ ദാരിമി മാമ്പുഴ, കുഞ്ഞിരായിന്‍ മാസ്റ്റര്‍ മുത്താലം പ്രസംഗിച്ചു. 

കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെമ്പര്‍ കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി അദ്ധ്യക്ഷനായി. കെ.പി. കോയ, ചോക്കാട് അലി മുസ്‌ലിയാര്‍, ഇ.പി. അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ടി.പി. അബ്ദുല്‍മജീദ് ഫൈസി, കെ.പി. ശംസുദ്ദീന്‍ ദാരിമി, ആര്‍.വി. അബ്ബാസ് ദാരിമി പ്രസംഗിച്ചു. 

മടവൂര്‍ സി.എം. മഖാം അശ്അരിയ്യ കോളേജില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.എച്ച്. കോട്ടപ്പുഴ, ടി.പി.സി. മുഹമ്മദ് കോയ ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എം. മുഹമ്മദ് മാസ്റ്റര്‍, യു.വി. റിയാസ് ഖാന്‍, യു. ശറഫുദ്ദീന്‍, എം.പി. അലവി ഫൈസി, ഒ. ഷൗക്കത്തലി ഫൈസി, ഫൈസല്‍ ലത്തീഫി, സി.എ. ശുക്കൂര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും എം.ടി. മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari