കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക വിഭാഗം മനീഷ 'മതം യുക്തിവാദം നവനാസ്തികത' എന്ന വിഷയത്തില്‍ ഏകദിന പാഠശാല സംഘടിപ്പിക്കുന്നു. മെയ് 12 ശനിയാഴ്ച്ച കോഴിക്കോട് സുപ്രഭാതം ഓഫീസിനടുത്ത യുവസാഹിതി സമാജം ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലര വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പുതിയ അരാജകത്വ മുഖവുമായി പ്രത്യക്ഷപ്പെട്ട യുക്തിവാദത്തിന്റെ കപട ലിബറല്‍ വാദങ്ങള്‍ക്കുപിന്നിലെ അജണ്ടകളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. എന്‍.എം. ഹുസൈന്‍, സി. ഹംസ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശുഐബ് ഹൈത്തമി വാരാമ്പറ്റ, ജൗഹര്‍ കാവനൂര്‍, ഇ.എം. സുഹൈല്‍ ഹുദവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, അഹ്മദ് വാഫി കക്കാട്, പ്രൊഫ. ഖയ്യൂം കടമ്പോട് തുടങ്ങിയവര്‍ സംബന്ധിക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്ക് സെമിനാര്‍ ഹാളില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
- SKSSF STATE COMMITTEE