അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി)
സംഘടിപ്പിച്ച അടുത്ത അക്കാദമിക് വര്‍ഷത്തെ ഒരുക്കങ്ങളുടെ ഭാഗമായി അസ്മി സ്‌കൂള്‍ ടീച്ചര്‍മാര്‍ ക്കുള്ള ഒന്നാം ഘട്ട പരിശീലനം സമാപിച്ചു. കെ. ജി. എല്‍. പി ക്ലാസുകളിലേക്ക് വിവിധ ക്ലസ്റ്ററുകളായി ക്രസന്റ് സ്‌കൂള്‍ വെളിമുക്ക്, റിഡ്‌ജെസ് ഹോട്ടല്‍ കോട്ടക്കല്‍, എയര്‍ലൈന്‍സ് ഹോട്ടല്‍ മലപ്പുറം, ബാഫഖി സ്‌കൂള്‍ വളവന്നൂര്‍, മാള്‍ അസ്ലം പെരിന്തല്‍മണ്ണ, അസ്മ ടവര്‍ കോഴിക്കോട്, റോയല്‍ ഒമാര്‍സ് കണ്ണൂര്‍, നാഷണല്‍ സ്‌ക്കൂള്‍ ചെമ്മാട് എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്. അഞ്ഞൂറിലധികം അധ്യാപകര്‍ വിവിധ ക്ലസ്റ്ററുകളിലായി പരിശീലനം നേടി.
അടുത്ത ഘട്ടം റമളാന് ശേഷം ക്ലാസ്‌റൂം മാനേജ്‌മെന്റ്, ധാര്‍മ്മികത എങ്ങനെ വളര്‍ത്താം എന്നീ വിഷയങ്ങള്‍ പരിശീലനം ഉണ്ടായിരിക്കും.
റമീന ഷമീര്‍, ഡോ. .ബീന ഫിലിപ്പ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
അസ്മി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് , അബ്ദുറഹീം ചുഴലി, റഷീദ് കബ്ലക്കാട്, നാസര്‍ കാളംപാറ, മജീദ് പറവണ്ണ, എ.മുഹമ്മദ് അലി എന്നിവര്‍ നേതൃത്വം നല്‍കി.
- Samasthalayam Chelari