എം.എം.എ ജനറല്‍ സെക്രട്ടറി എ.ബി ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു |
ബാംഗ്ലൂര്‍ : വൃതം ലക്ഷ്യമിടുന്നത് മനുഷ്യന്റെ സമ്പൂര്‍ണ്ണ സംസ്‌കരണമാണെന്നും അത് സാധ്യമാകണമെങ്കില്‍ ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, കെ.കെ ഹസ്‌റത്ത് തുടങ്ങിയ മഹാന്‍മാര്‍ കാത്തു സൂക്ഷിച്ച പൈതൃകം നില നിര്‍ത്തണമെന്നും SKSSF സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ബശീര്‍ ഫൈസി ദേശമംഗലം പറഞ്ഞു. SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ കമ്മറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പില്‍ വെച്ച് അതിജീവനത്തിന് ആദര്‍ശ ബോധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ മന്‍ഹജുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഷ്ഠാനങ്ങളുടെ ആത്മാവ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഡബ്ള്‍ റോഡ് എം.എം.എ മസ്ജിദില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ സെക്രട്ടറിയും കെ.എം.സി.സി പ്രസിഡന്റുമായ എ.ബി ഖാദര്‍ ഹാജി നിര്‍വ്വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് അസ്‌ലം ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് എം.എം.എ ഖതീബ് ഉസ്താദ് മാണിയൂര്‍ അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ജുനൈദ്, സ്വാലിഹ് ഫൈസി, റഷീദ് മൗലവി, ശംസുദ്ദീന്‍ കൂടാളി, ടി.സി സിറാജ്, വിന്റേജ് നാസിര്‍, സിദ്ദീഖ്, സൈഫുദ്ദീന്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സമസ്ത മുന്‍ പ്രസിഡന്റായിരുന്ന കെ.കെ ഹസ്രത്ത് അനുസ്മരണവും പ്രാര്‍ത്ഥനയും നടന്നു.
- Muhammed vanimel, kodiyura