തിരൂര്‍ : സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ദ്വിദിന റമളാന്‍ പ്രഭാഷണത്തിന് നാളെ (ശനി) തിരൂരില്‍ തുടക്കമാവും. നാളെ (ശനി) എസ്. എം. എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിക്കും. എ. മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, സി. മമ്മുട്ടിഎം. എല്‍. എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം. എല്‍. എ, കാടാമ്പുഴ മൂസ ഹാജി, അടിമാലി മുഹമ്മദ് ഫൈസി, ശഹീര്‍ അന്‍വരി, എ. പി. എം മൊയ്തുട്ടി ഹാജി, എം. പി നുഅ്മാന്‍, അബ്ദുല്‍ ഹമീദ് മമ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും. ഖലീഫ ഉമര്‍:നീതിയുടെ കാവലാള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
ഞായറാഴ്ച SKSSF ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി. കെ സൈതാലിക്കുട്ടി ഫൈസി കോറാട് പ്രാര്‍ത്ഥന നിര്ഡവ്വഹിക്കും. സമസ്ത തിരൂര്‍ താലൂക്ക് കമ്മിറ്റി ജന. സെക്രട്ടറി എം. പി മുസ്തഫല്‍ ഫൈസി, ഡോ. ബി. ജയകൃഷ്ണന്‍, ഡോ. അലി അഷ്‌റഫ്, പി. എം റഫീഖ് അഹമ്മദ്, വി. കെ. ഹാറൂന്‍ റശീദ്, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സയ്യിദ് എ. എസ്. കെ തങ്ങള്‍, വെട്ടം ആലിക്കോയ, കൈനിക്കര ശാഫി ഹാജി, റഊഫ് കണ്ണന്തളി തുടങ്ങിയവര്‍ സംബന്ധിക്കും. മാതൃകാ മഹിളകള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
തലക്കടത്തൂര്‍ എ. പി. എം ഓഡിറ്റോറിയത്തില്‍(ശംസുല്‍ ഉലമാ നഗര്‍) നടക്കുന്ന പ്രഭാഷണം രാത്രി 10 മണിക്ക് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
- Abdul BASITH.CP