എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞഞ്ഞാട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിടീസ് (ഹാദിയ) കേരളത്തിനകത്തും പുറത്തും നടത്തുന്ന സാമൂഹിക സന്നദ്ധ സേവനങ്ങളും സംസ്‌ക്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. സി ഖമറുദ്ദീന്‍. 12,13, 14, 15 തീയ്യതികളില്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസയില്‍ സജ്ജമാക്കിയ സി. എം ഉസ്താദ് നഗറില്‍ ഹാദിയ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണപരമ്പരയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മുബാറക് ഹസൈനാര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, ശാഫി ഹാജി ബേക്കല്‍, ഖാലിദ് പാറപ്പള്ളി, കെ. യു ദാവൂദ്, എ. സി. എ ലത്വീഫ്, കെ. ബി കുട്ടി ഹാജി, പാലാട്ട് ഇബ്രാഹിം, കെ. എം ഇബ്രാഹിം, എ. എം അബൂബക്കര്‍ ഹാജി, എം. കുഞ്ഞഹ്മദ് പുഞ്ചാവി, സി. എച്ച് അഹ്മദ് കുഞ്ഞി ഹാജി, മുസ്തഫാ തായന്നൂര്‍, എ. കെ മൊയ്തീന്‍ കുഞ്ഞി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, അഷ്‌കര്‍ വടകരമുക്ക്, കെ. ടി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod