മലപ്പുറം: ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി നടത്തുന്ന റിലീഫ് പ്രവര്‍ത്തനമായ ‘സഹചാരി’ ഫണ്ടിലേക്കുള്ള വിശുദ്ധ റമസാനിലെ ഏക ദിന ഫണ്ട് ശേഖരണംഇന്ന്( വെള്ളി) സംസ്ഥാനത്തി ന കത്തും പുറത്തുമുള്ള പള്ളികളില്‍ നടക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി ഫണ്ടിലേക്ക് കേരളത്തിന്റെ അകത്തു നിന്നും (വയനാട് ജില്ല ഒഴികെ) പുറത്തു നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി റമസാനിലെ ഒരു ദിനത്തില്‍ നടക്കുന്ന ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായാണ് പള്ളികളില്‍ഇന്ന് ഫണ്ട് ശേഖരണം നടക്കുന്നത്.
ദാന ധര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ മുഴുവന്‍ വിശ്വാസികളും ഇതുമായി സഹകരിക്കണമെന്നും തങ്ങളുടെ ഏരിയ യിലെ മുഴുവന്‍ പള്ളികളിലുംഫണ്ട് ശേഖരണം നടക്കുന്നുണ്ടെന്ന് ശാഖാ കമ്മറ്റികള്‍ ഉറപ്പു വരുത്തണമെന്നും അതതു കേന്ദ്രങ്ങളുമായി ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.