അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമസാന്‍ പ്രഭാഷണം ജൂലൈ 5, 6 തിയ്യതികളില്‍ തിരൂരില്‍

തിരൂര്‍ : സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന  അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ദ്വിദിന റമളാന്‍ പ്രഭാഷണം ജൂലൈ 5, 6 ശനി, ഞായര്‍ തിയ്യതികളില്‍ തിരൂരില്‍ നടക്കും. തലക്കടത്തൂര്‍ എ. പി. എം ഓഡിറ്റോറിയത്തില്‍(ശംസുല്‍ ഉലമാ നഗര്‍) നടക്കുന്ന പരിപാടി രാത്രി 10 മണിക്ക് തുടക്കമാവും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം കെ. മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എം. പി മുസ്ഥഫല്‍ ഫൈസി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, SKSSF സംസ്ഥാന സെക്രട്ടറി പി. എം റഫീഖ് അഹമ്മദ്, ജില്ലാ സെക്രട്ടറി വി. കെ. ഹാറൂന്‍ റശീദ് തുടങ്ങിയ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഖലീഫ ഉമര്‍:നീതിയുടെ കാവലാള്‍, ബീവി ഫാത്തിമ:സ്ത്രീത്വത്തിന്റെ അടയാളം എന്നിവയാണ് പ്രഭാഷണ വിഷയങ്ങള്‍. സ്വാഗതസംഘം ഓഫീസ് തിരൂര്‍ പാന്‍ബസാറില്‍ സയ്യിദ് എ. എസ്. കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
- Abdul BASITH.CP, Media convener