STEP സിവില്‍ സര്‍വീസ് പരിശീലനം 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍

കോഴിക്കോട് : ഷാര്‍ജ, അബൂദാബി സംസ്ഥാന കമ്മറ്റികളുടെ സഹകരണത്തോടെ SKSSF ട്രെന്റിന് കീഴില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്‌റെറപ്പിന്റെ അവധിക്കാല പരിശീലന ക്യാമ്പ് സെപ്തം. 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം..എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. മൂന്നാം വര്‍ഷ പരിശീലനം നേടുന്ന സ്‌റെറപ് ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികളും പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുക. എം. .എ ക്യാമ്പസിലെ രണ്ട് വേദികളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നൂറ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 14 ന് നടക്കുന്ന ഉല്‍ഘാടന സെഷനില്‍ SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , അഡ്വ.എം. ഉമ്മര്‍ MLA, സത്താര്‍ പന്തല്ലൂര്‍ , ബഷീര്‍ ഫൈസി ദേശമംഗലം സംബന്ധിക്കും. വിവിധ പഠന സെഷനുകളില്‍ മുഹമ്മദലി ശിഹാബ് IAS, ഡോ. അദീല അബ്ദുല്ല IAS, ജിതേശ് കണ്ണൂര്‍ , അരുണ്‍ കുമാര്‍ , ജിജോ മാത്യു, ആഷിഫ് കെ.പി, അബൂബക്കര്‍ സിദ്ധീഖ് സി.കെ, എസ്.വി മുഹമ്മദലി, ജാഫര്‍ താനൂര്‍ , നൗഷാദ് വളപ്പില്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സര്‍ഗ്ഗ വേദിയില്‍ ഫരീദ് റഹ്മാനി നേതൃത്വം നല്‍കും. ക്യാമ്പിനോടനുബന്ധിച്ച് രക്ഷാകര്‍തൃ സംഗമവും ക്യാമ്പിന് നേതൃത്വം നല്‍കുന്ന മെന്റേഴ്‌സിനുള്ള പ്രത്യേക പരിശീലനവും നടക്കും
ട്രെന്‍്‌റ് സംസ്ഥാന സമിതി യോഗത്തില്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അലി കെ വയനാട്, റഹീം ചുഴലി, റിയാസ് നരിക്കുനി, ശംസുദ്ധീന്‍ ഒഴുകൂര്‍ , റഷീദ് കൊടിയൂറ, ഹനീഫ് ഹുദവി, ഖയ്യൂം കടമ്പോട്, റഷീദ് കംബ്ലക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Rasheed Kodiyura / skssf TREND