പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ജനവരി ഒന്നുമുതല്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ 51-ാം വാര്‍ഷിക, 49-ാം സനദ്ദാന സമ്മേളനം 2014 ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി.ഇ. മോയിമോന്‍ ഹാജി, കല്ലടി മുഹമ്മദ്, പി. അബ്ദുല്‍ഹമീദ്, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, അരീക്കുഴിയില്‍ ഉമറുല്‍ഫാറൂഖ് ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ. മമ്മദ്, എ.ടി. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു.