വിവാദ കേശം; സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : ദുബൈ SKSSF കാസര്‍കോട് ജില്ല

ദുബൈ : പ്രവാചകന്‍ മുഹമ്മദ് നബി () യുടെ തിരുകേശമെന്ന വ്യാജേന കോഴിക്കോട് മര്‍ക്കസില്‍ സൂക്ഷിച്ച് വിവാദ കേശം വഴി ആത്മീയ ചൂഷണം നടത്തുന്ന കേന്ദ്രത്തിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും കേരള സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ദുബൈ കാസര്‍കോട് ജില്ലാ SKSSF പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാന്തപുരം വിഭാഗത്തിലുള്ളവര്‍ മര്‍ക്കസില്‍ സൂക്ഷിച്ചത് തിരുകേശമെല്ലെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി സത്യം കൊണ്ടുവരണം. മുസ്‍ലിം സമൂഹത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തി ആത്മീയ ചൂഷണം വഴി കോടികള്‍ സമ്പാദിക്കുന്ന ഇത്തരക്കാരുടെ കൂടെ മന്ത്രിമാര്‍ വേദികള്‍ പങ്കിട്ട് ഇവര്‍ക്ക് പ്രോത്സാഹനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്‍റ് ശാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. എം.ബി.. ഖാദര്‍ ചന്തേര, മുനീര്‍ ബന്താട്, ത്വാഹിര്‍ മുഗു, അശ്ഫാഖ് മഞ്ചേശ്വരം, ഫാസില്‍ എ.സി., സാബിര്‍ മെട്ടമ്മല്‍ , യഅ്ഖൂബ് മൌലവി പ്രസംഗിച്ചു.
- MBA Kader / Abdulla Valvakkad