മദ്‌റസാ നവീകരണ പദ്ധതി; ഗ്രാന്റ് വിതരണം ഇന്ന് (09 തിങ്കള്‍ )

കല്‍പ്പറ്റ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്‌റസാ മോഡേണൈസേഷന്‍ ഗ്രാന്റ് വിതരണം ഇന്ന് (10 തിങ്കള്‍) രാവിലെ 10 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന തലത്തില്‍ ആയിരത്തിലധികം മദ്‌റസകള്‍ക്കാണ് ഈ വര്‍ഷം ഗ്രാന്റ് നല്‍കുന്നത്. കേരള വ്യവസായ ഐ ടി വകുപ്പി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഗ്രാന്റ് വിതരണോത്ഘാടനം നിര്‍വ്വഹിക്കുന്നത്വയനാട് ജില്ലയില്‍ നിന്ന് 62 മദ്‌റസകള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചത്. മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് ഗ്രാന്റ് നല്‍കുന്നത്. 62 മദ്‌റസകള്‍ക്ക് ജില്ലയില്‍ ഒന്നേമുക്കാല്‍ കോടി രൂപ ഒന്നാം ഗഡുവായി ലഭിക്കും. ഗ്രാന്റ് അനുവദിച്ച മദ്‌റസകളുടെ ഭാരവാഹികള്‍ ഡിഡി ഓഫീസില്‍ നിന്ന് ലഭിച്ച ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 9 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിച്ചേരണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ഭാരവാഹികളായ ഹാരിസ് ബാഖവി, എം കെ റശീദ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
- harisbaqavi