ശംസുല്‍ ഉലമ അക്കാദമി ഫെസ്റ്റ് നാളെ (10 ചൊവ്വ) ജില്ലാ കലക്ടര്‍ കെ.ജി. രാജു ഉദ്ഘാടനം ചെയ്യും

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അക്കാദമി ഫെസ്‌ററ് 2013 ന് നാളെ (10 ചൊവ്വ) തുടക്കമാവും. രാവിലെ 9.30ന് ജില്ലാ കലക്ടര്‍ കെ.ജി രാജു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. ഉദ്ഘാടനസംഗമത്തില്‍ പഞ്ചാര ഉസ്മാന്‍ (വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), സലീം ബാവ (വാര്‍ഡ് മെമ്പര്‍), ചീരമ്പത്ത് കുഞ്ഞബ്ദുല്ല (മഹല്ല് പ്രസിഡണ്ട്) തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മൂന്ന്ദിവസം നീണ്ടുനില്‍ക്കുന്ന അക്കാദമി ഫെസ്റ്റില്‍ 150 മത്സരങ്ങളില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
- Shamsul Ulama Islamic Academy VEngappally