കലകള്‍ മനുഷ്യ നന്മക്ക് വേണ്ടിയാവണം : വയനാട് ജില്ലാ കലക്ടര്‍

വെങ്ങപ്പള്ളി : കലകളും സാഹിത്യങ്ങളും മനുഷ്യ സമൂഹത്തിന്റെ നന്മക്കും വിജയത്തിനും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ ജി രാജു പ്രസ്താവിച്ചു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ അക്കാദമി ഫെസ്റ്റ് 2013 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഹാരിസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സലിം ബാവ, ഇബ്രാഹിം ഫൈസി പേരാല്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, എ കെ സുലൈമാന്‍ മൗലവി, മൂസ ബാഖവി, മിഅ്‌റാന്‍ ബാഖവി, അബ്ദുല്ല ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ജഅ്ഫര്‍ ഹൈത്തമി, ശിഹാബുദ്ദീന് തങ്ങള്‍ വാഫി, ഹാമിദ് റഹ്മാനി, മുഹമ്മദ്കുട്ടി ഹൈത്തമി, സി കുഞ്ഞിമുഹമ്മദ് ദാരിമി, ഹാഫിള് അബ്ദുല്‍ ഖാദര്‍, ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമി, ജംഷാദ് മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ സംബന്ധിച്ചു. നാല് വിഭാഗങ്ങളിലായി നൂറ് ഇനങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി വിദ്യാര്‍തഥികള്‍ മാറ്റുരക്കും. ഉനൈസ് ചുണ്ടേല്‍ സ്വാഗതവും മുഹമ്മദ് ആറുവാള്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally