കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നു

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റെര്‍ 'ധര്‍മ്മ വീഥിയില്‍ കര്‍മ്മ സാക്ഷിയാവുക' എന്ന പ്രമേയത്തില്‍ നാലു മാസം നീണ്ടു നില്‍കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള കാലയളവില്‍ യുണിറ്റ്തല പ്രവര്‍ത്തക സംഗമം, മേഖലാ തല വിളംബര കണവെന്‍ഷന്‍ തുടങ്ങയിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 4ന് മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും.
- kuwait islamic center