വയനാട് ജില്ലാ മദ്രസാ നവീകരണ ഗ്രാന്റ് വിതരണോദ്ഘാടനം നടന്നു

മദ്‌റസാ നവീകരണത്തിനുള്ള ഗ്രാന്റ് മന്ത്രി പി കെ
കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് സി പി ഹാരിസ്
ബാഖവി ഏറ്റുവാങ്ങുന്നു
കല്‍പ്പറ്റ : മദ്രസാ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാന്റിന്റെ 2013-2014 വര്‍ഷത്തിലേക്കുള്ള വയനാട് ജില്ലയിലെ ആദ്യഗഡു വിതരണോദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിക്ക് അനുവദിച്ച ഗ്രാന്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ചെയര്‍മാനും അക്കാദമി ഉപാദ്ധ്യക്ഷനുമായ സി പി ഹാരിസ് ബാഖവിക്ക് കൈമാറിയാണ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ , സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ , പി ഉബൈദുല്ല എം എല്‍ എ, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അക്കാദമി സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ , സിമിതി നേതാക്കളായ സുബൈര്‍ നെല്ലിക്കാപ്പറമ്പ്, എം കെ റഷീദ് മാസ്റ്റര്‍ , അബ്ദുറഹിമാന്‍ കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു. ബാക്കി മദ്‌റസകള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഫണ്ട് കൈമാറുന്നതാണ്മദ്‌റസകളുടെലിസ്റ്റ്
- Shamsul Ulama Islamic Academy VEngappally