മലപ്പുറം : സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആസൂത്രണം ചെയ്ത മാതൃകാമഹല്ല് മഹല്ല് ശാക്തീകരണ പരിപാടി (Mahallu Empowerment Programme - MEP) യുടെ ഒന്നാമത്തെ ക്യാമ്പ് 2013 ഏപ്രില്‍ 12,13 തിയ്യതികളില്‍ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂര്‍ മഹല്ലില്‍ വിജയകരമായി നടക്കുകയുണ്ടായി. മഹല്ല് ശാക്തീകരണ പരിപാടിയുടെ രണ്ടാമത്തെ ക്യാമ്പ് 2013 സെപ്തംര്‍ 13,14 (വെള്ളി, ശനി) തിയ്യതികളിലായി ഒളവട്ടൂര്‍ തോണിക്കല്ലുപാറ മഹല്ലില്‍ നടക്കുകയാണ്. ക്യാമ്പില്‍ ഡോ. എന്‍.എം. എം. അബ്ദുല്‍ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എ. മുഹമ്മദലി ശിഹാബ് ഐ.എ.എസ്. വിശിഷ്ടാഥിതിയായി പങ്കെടുക്കും. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തും. തോണിക്കല്ലുപാറ ഹിമായത്തുല്‍ ഇസ്‌ലാം കമ്മിറ്റിയുടെയും, സുന്നി യുവജന സംഘം (എസ്.വൈ.എസ്.) ശാഖാ കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
- Abdul Majeed
- Abdul Majeed