വ്യാജ കേശം; 12 ന് മലപ്പുറത്തും 1 4 ന് കൈതപൊയിലിലും 15-ന് തിരൂരിലും വിശദീകരണ സമ്മേളനങ്ങൾ

കൊഴിക്കോട്/ മലപ്പുറം: വ്യാജ പ്രചരണത്തിലൂടെ ആത്മീയ ചൂഷണം നടത്തി കോടികള്‍ പിരിച്ചെടുത്ത വിഘടിത വിഭാഗം കേശം വ്യജമാണെന്ന് സമ്മതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 12 ന് (വ്യാഴം) മലപ്പുറത്തും 1 4 ന് കോഴിക്കോട് കൈതപൊയിലിലും 15-ന് തിരൂരിലും വിശദീകരണ സമ്മേളനങ്ങൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
മലപ്പുറത്ത്‌ SYS നു കീഴിൽ നടക്കുന്ന പരിപാടിക്ക്  ജില്ലാ കമ്മിറ്റി അന്തിമ രൂപം നല്കി.  15-ന് ഞായര്‍ വ്യാഴായ്ച വൈകുന്നേരം സുന്നി മഹല്‍ പരിസരത്ത് നടക്കുന്ന സമ്മേളന വിജയത്തിന് വേണ്ടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (കണ്‍വീനര്‍) പി.കെ ലത്വീഫ് ഫൈസി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. 
തിരൂരില്‍ 15 ന് നടക്കുന്ന സമ്മേളന സംഘാടക സമിതി അംഗങ്ങളായി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (ചെയര്‍മാന്‍) പി.എം റഫീഖ് അഹ്മദ് (ജന: കണ്‍വീനര്‍) എം അബ്ദുല്ല കുട്ട (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. തിരൂരില്‍ നടന്ന സുന്നി കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് ജില്ലാ ജന: സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിക്കും