കരുത്ത് പകരുന്ന ആത്മീയ നേതൃത്വം :SKSSF ഷാര്‍ജ

ഷാര്‍ജ: കേരളീയ മുസ്ലിം സമൂഹത്തിനു നേരറിവിന്റെ വഴി കാണിച്ചു കൊടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുന ആനക്കര സി കോയകുട്ടി മുസ്ലിയാരുടെ ആത്മീയത നിറഞ്ഞ ജീവിതവും പാണ്ഡിത്ത്യത്തിന്റെ ആഴവും "സമസ്ത"ക്ക്‌ കൂടുതല്‍ കരുത്ത് പകരുന്നതാണെന്ന് SKSSF ഷാര്‍ജ പ്രവര്‍ത്തക സമിതി അനുമോദന സന്ദേശത്തില്‍ പറഞ്ഞു.ഷാര്‍ജ ഇന്ത്യന്‍ കള്ച്ചരല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ സലാം മൌലവി അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന "ഗള്‍ഫ്‌ സത്യധാര"യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൂടുതല്‍സജീവമാക്കുകയും ഡിസംബര്‍ ആദ്യവാരത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു "മാധ്യമ സെമിനാര്‍" സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജമാല്‍ ആലിപ്പറമ്പ് , ഹനീഫ് കുമ്പടാജെ , ഷാക്കിര്‍ ഫറോക്ക് , റഷീദ് മുണ്ടേരി , സുബൈര്‍ , ഇസ്ഹാക് കുന്നക്കാവ് എന്നിവര്‍ സംബന്ധിച്ചു . റഫീക്ക് കിഴിക്കര സ്വാഗതവും ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു.