വെളിയങ്കോട് ഉമര്‍ഖാസി(റ) ആണ്ട് നേര്‍ച്ച ഇന്ന്ആരംഭിക്കും

എരമംഗലം: വെളിയങ്കോട് ഉമര്‍ഖാസിയുടെ 160-ാമത് ആണ്ട് നേര്‍ച്ചയ്ക്ക് ബുധനാഴ്ച തുടക്കമാവും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജാറത്തിന്റെ പ്രധാനകവാടവും പരിസരവും ലൈറ്റുകള്‍  കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 
രാത്രി ഏഴിന് ജുമാമസ്ജിദില്‍ നടക്കുന്ന ദിക്‌റ്, ദുആ സമ്മേളനത്തിന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഖത് മുല്‍ ഖുര്‍ആന്‍, കൂട്ടപ്രാര്‍ത്ഥന, ഭക്ഷണവിതരണം എന്നിവ നടക്കും. രാത്രിയില്‍ ഉമര്‍ഖാസി അനുസ്മരണ സമ്മേളനവുമുണ്ടാകും.