ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ സംഗമം ഡിസംബര്‍ 13 ന് മക്കയില്‍

മക്ക: ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ സംഗമം ഡിസംബര്‍ 13 വ്യാഴം മക്കയില്‍ നടക്കുമെന്ന് ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് അറിയിച്ചു.  ഓരോ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും പ്രസിടെണ്ട് ,ജനറല്‍സെക്രട്ടറി, ട്രഷറര്‍, മറ്റ് രണ്ട് പ്രധാന പ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുക്കുക. സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവര ങ്ങള്‍ നവംബര്‍ 30 നു മുന്‍പ്slamadakkathode @gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കണം. വളരെ പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ട തിനാല്‍ അതാതു സെ ന്‍ ട്രല്‍ കമ്മിറ്റികളുടെ പ്രധിനിധികളുടെ സാന്നിധ്യം നിര്‍ബന്ധമായും ഉറപ്പ് വരുത്തി അറിയിക്കണമെന്നും പത്രകുറിപ്പില്‍ അറിയിച്ചു.