എയര്‍കേരള പദ്ധതി ഉടന്‍നടപ്പിലാക്കണം: എസ്.കെ.എസ്.എസ്.എഫ്.

കാസര്‍കോട് : വിദേശ മലയാളികളുടെ പ്രതീക്ഷയും ആശ്രയവുമായിരുന്ന എയര്‍ഇന്ത്യ തുടര്‍ച്ചയായി സര്‍വ്വീസുകള്‍ മുടക്കുകയും വര്‍ഷങ്ങളോളം നാടും വീടും കുടുംബവുംവിട്ട് വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് തിരിച്ച്വരുമ്പോള്‍ യാത്രക്കാരെ കാലാവസ്ഥയുടെ പേര് പറഞ്ഞ് മറ്റു എയര്‍പ്പോട്ടുകളില്‍ ഇറക്കുകയും അതിനെ ന്യായമായി ചോദ്യം ചെയ്യുമ്പോള്‍ അത്തരക്കാരെ വിമാനറാഞ്ചികളായി മുദ്രകുത്താനും മൊഴിനല്‍കാനും പൈലറ്റുമാര്‍ മുന്നോട്ടവന്നത് പ്രതിഷേധര്‍ഹമാണ്.ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എയര്‍ ഇന്ത്യ മേലധികാരികളുടെ നിഷേധാത്മക സമീപനത്തിലും പ്രവാസി മലയാളികളെ ദ്രോഹിക്കുന്ന നിലപാടും ഇനിയും തുടര്‍ന്ന് പോകുന്നതില്‍ എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി ആശങ്കരേഖപ്പെടുത്തി. ഈ പ്രത്തേക സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയും,കേരളത്തില്‍ നിന്നുള്ള വ്യാമേന സഹമന്ത്രിയും കേന്ദ്രത്തിലിടപ്പെട്ട് പ്രവാസി മലയാളികളുടെ പ്രതീക്ഷയായ എയര്‍ കേരളാ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.