മക്ക :ലോകത്തിന്‍റെ അഷ്ട ദിക്കുകളില്‍ നിന്ന് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് വരുന്ന ഹാജിമാര്‍ക്ക് അവരുടെ എല്ലാ കര്‍മ്മങ്ങളും കുറ്റ മറ്റതായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന സൗകര്യം ഒരുക്കിയ സൗദി അറേബ്യയുടെ മാതൃക മഹത്തരമാണെന്നും ലോകത്ത് തന്നെ തുല്യത ഇല്ലാത്ത പ്രവര്‍ത്തനമാണ് ഇതിലൂടെ അബ്ദുള്ള രാജാവ് നിര്‍വഹിച്ചതെന്നും മിനയില്‍ ചേര്‍ന്ന ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ പ്രവര്‍ത്തക സംഗമം വിലയിരുത്തി .അത് പോലെ തന്നെ കഴിഞ്ഞ പ്രവിശ്യത്തെക്കാളുപരി മാതൃക പരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റ്റെ ഭാഗത്ത് നിന്ന് ഉണ്ട്ടായതെന്നും കേന്ദ്ര സര്‍ക്കാരിന്റ്റെ സൗഹൃദ സംഗം രണ്ട്ടായി വെട്ടി കുറച്ച സുപ്രീം കോടതി തീരുമാനം അഭിനന്ദനാര്‍ഹാമാനെന്നുംനാഷണല്‍ സംഗമം വിലയിരുത്തി.
സംഗമത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ടി എച്ച് ദാരിമി (ജിദ്ദ)ഉദ്ഘാടനം ചെയ്തു .ദമ്മാം പ്രവിശ്യ പ്രസിടെണ്ട് യൂസുഫ് ഫൈസി വാളാട് പ്രാര്‍ത്ഥന നിര്‍വഹിച്ചു.വിവിധ സെന്‍ട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് എന്‍ സി മുഹമ്മദ് ഹാജി ,മുസ്തഫ ബാഖവി പെരുമുഖം
,അബ്ദുള്ള ഫൈസി കണ്ണൂര്‍ ,അബൂബക്കര്‍ ഫൈസി ചുങ്കത്തറ(റിയാദ്) യൂസുഫ് ഫൈസിപരതൂര്‍ (ബുറയ്ദ)അഷ്‌റഫ് ബാഖവി ,ഷാജഹാന്‍ ദാരിമി പനവൂര്‍ ,കെ കെ അബ്ദുല്‍ റഹ്മാന്‍,അജീര്‍ അസ് അദി ,മുസമ്മില്‍ മട്ടന്നൂര്‍,നജ്മുദ്ദീന്‍ മലപ്പുറം,(ദമ്മാം)എം കെ സിദ്ദീക് ഫൈസി (ജിസാന്‍ )സലിം ബാഖവി (അബഹ)ബഷീര്‍ ബാഖവി (ജുബൈല്‍)ബഷീര്‍ (ഹായില്‍ )മുഹമ്മദ് അലി ,കബീര്‍ കെ പുരം ,(യാമ്പു)നാസര്‍ ഫൈസി താനൂര്‍ (മക്ക)തുടങ്ങിയവര്‍ സംബ്ബദ്ദിച്ചു.നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് സ്വാഗതവും സലിം അന്‍വരി വരവൂര്‍ (ജിസാന്‍)നന്ദിയും പറഞ്ഞു