കാളമ്പാടി ഉസ്താദ്‌; വഫാത്തിന്‍റെ നാല്‍പ്പതാം ദിന പ്രാര്‍ത്ഥനാ സംഗമ പ്രചരണം ഊര്‍ജ്ജിതം

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന ശൈഖുനാ  റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വഫാത്തിന്റെ 40 ആം ദിനമായ നവംബര്‍ 10 ശനിയാഴ്ച ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. പരിപാടി വന്‍വിജയമാക്കാന്‍ മേഖലകളില്‍ പ്രത്യേക യോഗങ്ങളും, മഹല്ല് സന്ദര്‍ശനവും നടന്നു വരികയാണ്.
തരുവണ ദാറുല്‍ ഉലൂം അക്കാദമിയില്‍ നടന്ന മേഖലാ കണ്‍വെന്‍ഷന്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി, പി സി ത്വാഹിര്‍, മമ്മൂട്ടി മാസ്റ്റര്‍, നൂറുദ്ദീന്‍ ഫൈസി, ലത്വീഫ് വാഫി, മിഖ്ദാദ് അഹ്‌സനി പ്രസംഗിച്ചു.
കല്‍പ്പറ്റ സമസ്ത ഓഫീസില്‍ ചേര്‍ന്ന മേഖലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് റഷീദ് വെങ്ങപ്പള്ളി അദ്ധ്യക്ഷനായിരുന്നു. പി സി ത്വാഹിര്‍, എന്‍ മുസ്തഫ, സി കെ ഷമീര്‍, അയ്യൂബ് മുട്ടില്‍ പ്രസംഗിച്ചു. പൊഴുതന മദ്‌റസയില്‍ നടന്ന വൈത്തിരി മേഖലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമദ് ആറാംമൈല്‍, സാജിദ് മൗലവി, ബഷീര്‍ പഴയ വൈത്തിരി പ്രസംഗിച്ചു.