ബുധനാഴ്ചകളില്‍ അബുദാബിയില്‍ ഹദീസ് പഠന ക്ലാസ്സ്‌

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍  ബുധനാഴ്ചകളില്‍ ഹദീസ് ക്ലാസ്സ്‌ നടത്തപ്പെടുന്നു. പ്രഗല്‍ഭ യുവ വാഗ്മിയും പണ്ഡിതനുമായ അബ്ദുല്‍ ബാരി ഹുദവി ക്ലാസ്സിനു നേത്രത്വം നല്‍കും. എല്ലാ ബുധനാഴ്ച്ചകളില്‍ നടത്തപ്പെടുന്ന ക്ലാസ്സിന്  ഈ വരുന്ന നവംബര്‍ ഏഴിന് തുടക്കമാവും. ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അബുദാബി സുന്നി സെന്‍റര്‍ കമ്മിറ്റി അറിയിച്ചു.