കാളമ്പാടി ഉസ്‌താദ്‌ വിയോഗത്തിന്റെ 40–ാം ദിനം; പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്‌


മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡ-ും ജാമിയ്യ നൂരിയ്യ അറബിക്‌ കോളേജ്‌ പ്രിന്‍സിപാളുമായിരുന്ന മര്‍ഹും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗത്തിന്റെ 40–ാം ദിനം  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റി പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. അദ്ദേഹം ഏറെ കാലം മുദരിസായി സേവനം അനുഷ്‌ടിച്ചിരുന്ന കിടങ്ങയത്ത്‌ ഇന്ന്‌ വൈകീട്ട്‌ നടക്കുന്ന അനുസ്‌മരണത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡ-്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, 
സമസ്‌ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍, എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറിമാരായ എം.പി. മുസ്‌തഫല്‍ ഫൈസി, പുത്തനഴി മൊയ്‌തീന്‍ ഫൈസി, എം. ഉബൈദുള്ള എം.എല്‍.എ, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന നേതാക്കാളായ ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍. സുബൈര്‍ ഫൈസി കട്ടപ്പാറ (ഖത്തര്‍), ഷൌക്കത്ത്‌ ഹുദവി കരിങ്കല്ലത്താണി (ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി), എം.പി. നുഅ്‌മാന്‍ തിരൂര്‍ (ദുബൈ മലപ്പുറം ജില്ല കമ്മിറ്റി) എന്നിവര്‍ സംബന്ധിക്കും