ചിറക്കല്‍ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

കണ്ണൂര്‍ : SKSSF ചിറക്കല്‍ ക്ലസ്റ്റര്‍ സമ്മേളനം കാട്ടാന്പള്ളി അബൂബക്കര്‍ മൗലവി നഗറില്‍ നടന്നു..കെ. സുറൂറിന്‍റെ അദ്ധ്യക്ഷതയില്‍ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. അഹ്‍ലുസ്സുന്ന എന്ന വിഷയത്തില്‍ അയ്യൂബ് അഹ്‍മദ് അല്‍ അസ്അദി കണ്ണപുരവും സത്സരണിക്കൊരു യുവജാഗ്രത എന്ന വിഷയത്തില്‍ ശമീര്‍ അസ്‍ഹരി ചേളാരിയും ക്ലാസ്സെടുത്തു. ശാദുലി ഖാസിമി മാങ്കടവ്, ശഹീര്‍ പാപ്പിനിശ്ശേരി, റഹ്‍മത്തുള്ളാഹ് മൗലവി, നിയാസ് അസ്അദി എന്നിവര്‍ പങ്കെടുത്തു. ഫൈസല്‍ കാട്ടാന്പള്ളി സ്വാഗതവും അഫ്സല്‍ നന്ദിയും പറഞ്ഞു.